ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറുപേര്‍ മരിച്ചു. കേദാര്‍നാഥ് ധാമില്‍ ആണ് അപകടമുണ്ടായത്. ഇതില്‍ രണ്ടുപേര്‍ പൈലറ്റുമാരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഒരു മലഞ്ചെരുവിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തന സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരങ്ങള്‍.