Hot Posts

6/recent/ticker-posts

ദുർമന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെ പി.ടി. തോമസ് ബിൽ അവതരിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ഉമ


കൊച്ചി: കേരളത്തിൽ നരബലിയുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ അന്തരിച്ച മുൻ എം.എൽ.എ. പി.ടി. തോമസ് നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബിൽ ചർച്ചയാകുന്നു. ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി.ടി. തോമസ് നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. 


ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് എം.എൽഎ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.


ഉമ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; 

ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് ഇന്ന് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറുകയാണ്. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കി കണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പി.ടി. നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ തയ്യാറായതും. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്താൻ തയ്യാറാവണം.




Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു