Hot Posts

6/recent/ticker-posts

ഏറ്റെടുത്ത സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മിക്കാത്തതിനാൽ കിണർ അപകടാവസ്ഥയിൽ


പാലാ: റോഡ് വികസനത്തിൻ്റെ പേരിൽ ഏറ്റെടുത്ത സ്ഥലത്തെ പൊളിച്ചു നീക്കിയ സംരക്ഷണഭിത്തിയ്ക്കു പകരം സംരക്ഷണഭിത്തി നിർമ്മിക്കാത്തതുമൂലം കിണറും പ്രദേശവും ശബരിമല യാത്രികരടക്കമുള്ളവർക്കു അപകട ഭീഷണിയുയർത്തുന്നതായി പരാതി. പുനലൂർ ഹൈവേയോടു ചേർന്നു മുരിക്കുംപുഴ കഴിഞ്ഞാണ് അപകട ഭീഷണി ഉയർത്തി കിണറും പ്രദേശവും അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. 


ഇവിടെ ബസ് സ്റ്റോപ്പും നിലവിലുണ്ട്. ഈ അവസ്ഥ തുടങ്ങിയിട്ടു മൂന്നു മാസത്തിലേറെയായെന്നു സ്ഥലമുടമ വിമുക്തഭടൻ കൂടിയായ ശ്രാമ്പിക്കൽ എസ് എ തോമസ് പറഞ്ഞു. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ സംരക്ഷണഭിത്തി നിർമ്മിച്ചു നൽകുമെന്ന പൊതുമരാമത്ത് വകുപ്പ് നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെൻഡർ വിളിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 




ഇപ്പോൾ മണ്ണെടുത്തു മാറ്റിയ കിണറിന് ലീക്ക് ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്താൽ 18 അടി ഉയരത്തിലുള്ള മൺതിട്ട ഇടിഞ്ഞ് റോഡിലേയ്ക്കു വീഴാനുള്ള സാധ്യത ഉണ്ടെന്നു പാലായിലെ പൊതുമരാമത്ത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നു സ്ഥലമുടമ കുറ്റപ്പെടുത്തി. അടിയന്തിരമായി ഇവിടുത്തെ അപകടാവസ്ഥ ഒഴിവാക്കി സംരക്ഷണഭിത്തി നിർമ്മിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. 


ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച ശേഷം ജനവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും യോഗം നിർദ്ദേശിച്ചു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പിൽ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും