തോപ്പൻസ് അക്കാദമി പാലാ മുനിസിപ്പൽ സ്റ്റേഡിയം സ്വിമ്മിംഗ് പൂളിൽ കേരളത്തിൽ ആദ്യമായി അക്വാ എയ്റോബിക്സ് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ മുനിസിപ്പൽ കൗൺസിലർ മായാ രാഹുൽ നിർവഹിച്ചു. ഉദ്ഘാടനശേഷം മായാ രാഹുൽ ആദ്യക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.
ശരീരത്തിൽ ഓക്സിജന്റെ ആഗീരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശാരീരിക വ്യായാമമാണ് എയ്റോബിക്സ്. അമിതഭാരം കുറയ്ക്കുവാനും പേശികളെ ശക്തിപ്പെടുത്തുന്നതിനും ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ആസ്മാ, സന്ധിവേദന മുതലായ രോഗ ശമനങ്ങൾക്കും ഇത്തരം വ്യായാമ മുറകൾ നല്ലതാണ്.
സാധാരണ എയറോബിക്സും മറ്റ് വ്യായാമ മുറകളും മൂലം പലർക്കും അസ്വസ്ഥതകൾ പതിവാണ്. എന്നാൽ അക്വാ എയറോബിക്സ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറില്ല എന്നതും പ്രത്യേകതയാണ്. വനിതാ ട്രെയിനർ 8943555555.