പ്രമുഖ സാമൂഹിക പ്രവർത്തകയും, എഴുത്തുകാരിയും, പ്രഭാഷകയും, അണ്ടർ വാട്ടർ ഡൈവറും, കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസ്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നദികളിലൂടെ തുഴച്ചിൽ നടത്തിയ നിഷ അവിടെ നിന്നുള്ള സാമ്പിൾ വെള്ളവും ശേഖരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, കയാക്കിങ് നടത്തിയ 34 നദികളിലെയും ഒരു തടാകത്തിലെയും ഒരു കുളത്തിലെയും വെള്ളമാണ് പദ്ധതിയുടെ ഭാഗമായി നിഷ ശേഖരിച്ചത്.
കേരളത്തിൽ ആലുവയിലെ പെരിയാർ നദിയിൽ കയാക്കിങ് നടത്തിയാണ് "വൺ ഇന്ത്യ വൺ റിവർ" എന്ന തന്റെ പര്യടനം പൂർത്തിയാക്കിയത്.