Hot Posts

6/recent/ticker-posts

യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി


എംഇഎസ് കോളേജ് എരുമേലിയുടെയും ലയൺസ് ക്ലബ് ഓഫ് അയർക്കുന്നത്തിന്റെയും, സംയുക്താഭിമുഖൃത്തിൽ  ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി. 


പ്രിൻസിപ്പൽ പ്രൊഫ ഡോ അനിൽ കുമാർ എസ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്‌ ഡിസ്ട്രിക് ഗവർണർ ഡോ.സണ്ണി വി സക്കറിയ നിർവഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. 


ഐക്യുഎസി ഡയറക്ടർ രമാദേവി എ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഷംല ബീഗം, എൻ സി സി ഓഫീസർ സബ്ജാൻ യൂസഫ്, എൻ എസ് എസ് ഓഫീസർ സെബാസ്റ്റ്യൻ സേവൃർ, ലയൺസ് ക്ലബ് ഓഫ് അയർക്കുന്നം പ്രസിഡന്റ് ബിജു വർഗീസും, എരുമേലി അസീസി നഴ്സിംഗ് കോളേജ് അദ്ധ്യാപിക ചിഞ്ചു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. 


യോഗത്തിൽ ജസീല ഹനീഫ  കൃതജ്ഞതയും അർപ്പിച്ചു. ഡോ. ഫ്രാൻസിസ് മൂത്തേടൻ (മെഡിക്കൽ കോളേജ് ആശുപത്രി കോലഞ്ചേരി) ക്ലാസിന് നേതൃത്വം നൽകി. 


പരിപാടിയിൽ എം ഇ എസ്  കോളേജ് എരുമേലിയിലെയും എരുമേലി അസീസി നഴ്സിംഗ് കോളേജിലെ കുട്ടികളും അധ്യാപകരും,  അയർക്കുന്നം ലയൺസ് ക്ലബ്  മെമ്പേഴ്സും ഉൾപ്പെടെ 350 പേർ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ