കോട്ടയം: ബസ്സിനുള്ളിൽ മോഷണശ്രമത്തിനിടയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് ഭാഗത്ത് വിഗ്നേഷ് എന്നയാളുടെ ഭാര്യ മല്ലിക (38) യെ ആണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്ന് രാവിലെ സംക്രാന്തിയിൽ നിന്നും കോട്ടയത്തേക്ക് ബസ്സിൽ യാത്ര ചെയ്തു വന്ന യാത്രക്കാരിയുടെ മടിയിൽ വച്ചിരുന്ന ബാഗ് കീറി അതിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ബഹളം വയ്ക്കുകയും തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.