Hot Posts

6/recent/ticker-posts

പുതിയ ഫീച്ചറുമായി വാട്സാപ്പ്

പ്രതീകാത്മക ചിത്രം

ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡിലേക്കു  ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സാപ്പിൽ ഉടൻ ലഭ്യമാകും. നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. 


ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്കാകും ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഭാവി അപ്‌ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിലവില്‍ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്. പുതിയ ഫോണിലേയ്ക്ക് മാറുന്ന വേളയില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.


പുതിയ ഫീച്ചര്‍ വന്നാല്‍ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും.



ഒട്ടവവധി പുതിയ ഫീച്ചറുകള്‍ 2023 ന്റെ തുടക്കത്തോടെ തന്നെ അവതരിപ്പിക്കാനും വാട്‌സാപ്പ് പദ്ധതിയിടുന്നുണ്ട്. ഇപ്പോഴിതാ പുതിയ 'ചാറ്റ് ട്രാന്‍സ്ഫര്‍' ഫീച്ചര്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നും അതിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും