6 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 2 പേർക്കു സ്വന്തമായി പ്രിന്റിങ് പ്രസുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രിന്റിങ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണു പിടിച്ചെടുത്തത്. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പോലെയുള്ള മുദ്രാവാക്യങ്ങളാണു പോസ്റ്ററുകളിൽ കൂടുതലും പ്രിന്റ് ചെയ്തിരുന്നത്.
പൊതുസ്ഥലം വൃത്തികേടാക്കിയതും പോസ്റ്ററുകളിൽ പ്രിന്റ് ചെയ്ത് സ്ഥലത്തിന്റെയും സ്ഥാപനത്തിന്റെയും പേരില്ലാത്തതും നിയമലംഘനമാണെന്നു പൊലീസ് അറിയിച്ചു.
അതിനിടെ, ആം ആദ്മി പാർട്ടി ഓഫിസിൽ നിന്ന് പുറത്തുവന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ പോസ്റ്ററുകൾ പിടിച്ചെടുത്തതായി സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് അറിയിച്ചു.







