Hot Posts

6/recent/ticker-posts

കുന്നോന്നി - ആലുന്തറ കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍: അടിയന്തിര നടപടി സ്വീകരിക്കണം



കുന്നോന്നി - ആലുന്തറ ടോപ്പ് കൊട്ടുകാപ്പള്ളി പാലം ഗുരുതരമായ അപകടഭീഷണിയില്‍. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജനമൈത്രി റെസിഡന്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 


ഏതു നിമിഷവും അപകടം സംഭവിക്കാവുന്നവിധം പാലത്തിന്റെ ഇരുഭിത്തികളുടെയും അടിത്തറ മുക്കാല്‍ഭാഗത്തോളം ഒലിച്ചുപോയിരിക്കുകയാണ്. ആയതിനാല്‍ ആലുന്തറ - ഈന്തുപള്ളി റൂട്ടിലേക്കുള്ള ഭാരവാഹനങ്ങള്‍ കര്‍ശനമായി നിരോധിക്കണം. ബലക്ഷയം സംഭവിച്ചിരിക്കുന്ന പാലം അടിയന്തിരമായി ബലപ്പെടുത്തണം.




ഈന്തുപള്ളി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ പാലം. തീര്‍ത്ഥാടന കേന്ദ്രമായ തകിടിപള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോയത്. ടോറസ് ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. അധികാരികള്‍ നിസംഗത പാലിക്കരുതെന്നും റെസിഡന്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.




Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ