Hot Posts

6/recent/ticker-posts

'പാലായിൽ എങ്ങും കാരുണ്യാ ദിനാചരണം': കെ.എം.മാണി നിർധനരുടെയും അസംഘടിതരുടേയും ക്ഷേമം ഉറപ്പുവരുത്തിയ ജനനേതാവ്: റവ.ഫാ.ജോസഫ് തടത്തിൽ



പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ തൊണ്ണൂറ്റി ഒന്നാം ജന്മദിനം കേരള കോൺ: (എം) കാരുണ്യദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് വിവിധ അഭയ കേന്ദ്രങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ഭക്ഷ്യവിതരണം, വസ്ത്രവിതരണം, ഉപകരണ വിതരണം എന്നിവയും നടത്തി.


പാലാ മരിയസദത്തിൽ അന്തേവാസികൾക്കൊപ്പം നേതാക്കളും പ്രവർത്തകരും ഉച്ചഭക്ഷണം കഴിച്ചു, ഭക്ഷണം വിളമ്പി. അനുസ്മരണ സമ്മേളനം പാലാ രൂപതാ വികാരി ജനറാൾ റവ.ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ ലീന സണ്ണി, യൂത്ത്ഫ്രണ്ട് (എം) പ്രസിഡണ്ട് സിറിയക്‌ ചാഴികാടൻ, സന്തോഷ് മരിയസദനം, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ഷാജു തുരുത്തൻ, ടോബിൻ കെ.അലക്സ്, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസിൻ ബിനോ, ഫിലിപ് കുഴികുളം, ബിജു പാലൂപടവൻ, സാജോ പൂവത്താനി, ബന്നി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്