Hot Posts

6/recent/ticker-posts

കാത്തലിക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊച്ചി ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി



കൊച്ചി: അതിരൂപതയിൽ സിനഡ് കുർബാന അർപ്പിക്കാതിരിക്കുകയും വിമത പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന കൂരിയ അംഗങ്ങളേയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററേയും തൽസ്ഥാനങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊച്ചി ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.


അസോസിയേഷൻ ചീഫ് കോ-ഓർഡിനേറ്റർ ഡോ.എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. അതിരൂപത ആസ്ഥാനം സഭവിരുദ്ധരുടെ കേന്ദ്രമായി മാറി. വിശ്വാസികളുടെ നേർച്ച പണം കൊണ്ട് സഭാവിരുദ്ധ പ്രവർത്തനം നടത്തി സഭയെ പിളർത്തുവാൻ ശ്രമിക്കുന്ന വിമത വൈദികർക്കെതിരെ നേതൃത്വം നടപടി കൈകൊള്ളണം. സഭയിലെ കേവലം ഒരു  രൂപതയിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കുവാൻ കഴിയാത്ത സിനഡിനെ ഒന്നടങ്കം വേണ്ടി വന്നാൽ അപ്രസക്തമാക്കി സീറോ മലബാർ സഭയുടെ സ്വതന്ത്ര ഭരണാവകാശം എടുത്തുകളഞ്ഞ് വത്തിക്കാൻ നേരിട്ട് ഭരണനിർവ്വഹണം നടത്തണം. ഇടവകകളിൽ കുർബാന കാര്യത്തിൽ ചേരിതിരിവ് ഉണ്ടാക്കി അൽമായരിൽ ചേരിതിരിവ് ഉണ്ടാക്കരുത്. എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു പ്രതിഷേധ സമരം.


അടുത്ത ഘട്ടം സഭാ ആസ്ഥാനത്തും അതിരൂപതയിലെ ഇടവക, ഫൊറോന പള്ളികളിലും നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കും എന്ന് കാത്തലിക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വം അറിയിച്ചു. 49 മെത്രാൻമാർ ചേർന്ന് വലിയ നോമ്പ് ആചരണത്തിൽ എറണാകുളം ബസിലിക്കയിൽ ഏകീകരണ ബലി അർപ്പണത്തിന് അതിരൂപതയിൽ പ്രാരംഭം കുറിക്കണമെന്ന് പ്രതിഷേധ സമ്മേളനം ആവശ്യപ്പെട്ടു. 
 

പോൾ ചെതലൻ അധ്യക്ഷത വഹിച്ചു. ജോണി തോട്ടക്കര, ജോയി ജോസഫ്, ഷൈബി പാപ്പച്ചൻ, ജോസി ജെയിംസ്, മനോജ് പുത്തേൻ, തോമസ് വടക്കുഞ്ചേരി, ജെയിംസ് ഇലവുംകുടി, ബിജു നെറ്റിക്കാടൻ, ബാബു ആട്ടുകാരൻ, ആൻ്റണി മനോജ്, വിൽസൺ ഏർതടത്തിൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്