Hot Posts

6/recent/ticker-posts

പാലാ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് ഡി.പി.ആർ തയ്യാറാവുന്നു: എൻജിനീയർമാർ എത്തി



പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനും മററു അറ്റകുറ്റപണികൾക്കുമായി സംസ്ഥാന ബജറ്റിൽ ഏഴു കോടി രൂപ തുക വകയിരുത്തിയതിൻ്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കം. 



തുടർച്ചയായ കാലവർഷക്കെടുതി മൂലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് വളരെയേറെ കേടുപാടുകൾ വന്നിരുന്നു. സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ്റെ എൻജിനിയർമാരാണ് ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.  


മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ഉപാദ്ധ്യക്ഷ ലീനാ സണ്ണി, മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ തോമസ് പീറ്റർ, കായികാദ്ധ്യാപകരായ ഡോ: തങ്കച്ചൻ മാത്യു, ബോബൻ ഫ്രാൻസിസ് എന്നിവർ എൻജിനിയർമാരോടൊപ്പം സ്റ്റേഡിയത്തിലെത്തി ചർച്ച നടത്തി. 


പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ വിലയിരുത്തി. സ്റ്റേഡിയം നവീകരണ പ്രക്രിയകൾ ദ്രുതഗതിയിലാക്കുമെന്ന് ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു