Hot Posts

6/recent/ticker-posts

'ഉദ്യാന ഗ്രാമമാവാൻ തലപ്പലം'; നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം - വീടു മുതൽ റോഡു വരെ പദ്ധതിയുടെ കാമ്പയിൻ തലപ്പലം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു

തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ, സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം - വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ വച്ച് കാമ്പയിൻ്റെ ഉദ്ഘാടനം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു. 
പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡിൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള കാമ്പയിനാണ് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്. 
മറ്റ് സ്ഥലങ്ങളിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, മത സംഘടന പ്രവർത്തകർ, വ്യാപാര വ്യവസായ സംഘടകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, വായനശാലകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പൊതു സ്ഥലം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും കാമ്പയിൻ ലക്ഷ്യമിടുന്നു.
ഒക്ടേബർ 2 മുതൽ മാർച്ച് 30 വരെ നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം - വീടു മുതൽ റോഡു വരെ പദ്ധതിയുടെ കാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കാളികളായി തലപ്പലം ഗ്രാമപഞ്ചായത്തിനെ ഒരു ഉദ്യാന ഗ്രാമമാക്കി മാറ്റുകയാണ് പഞ്ചായത്ത് തല നിർവ്വഹ സമിതിയുടെ ലക്ഷ്യമെന്ന് ചെയർപെഴ്സൺ എൽസമ്മ തോമസ്, കൺവീനർ രാജിവ് ആർ, മാലിന്യ മുക്തം നവകേരളം 2.0 പഞ്ചായത്ത് നോഡൽ ഓഫീസർ തോമസ് മാത്യു എന്നിവർ അറിയിച്ചു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം