പാലാ: മീനച്ചിൽ: പതിതരെ സഹായിക്കുകയെന്ന സർക്കാർ നയത്തിൻ്റെ അന്തസത്ത ഉൾക്കൊണ്ട് കൊണ്ട് സംസ്ഥാനത്ത് ആദ്യമായി ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീടുകൾ പൂർത്തിയാക്കിയ മീനച്ചിൽ പഞ്ചായത്ത് മറ്റ് പഞ്ചായത്തുകൾക്ക് പുത്തൻ ദിശാബോധം നൽകുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.

മീനച്ചിൽ പഞ്ചായത്ത് പൂർത്തീകരിച്ച 159 ലൈഫ് ഭവന പദ്ധതി വീടിൻ്റെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.

മലങ്കര കുടിവെള്ള പദ്ധതി പൂർത്തിയാകുമ്പോൾ ലക്ഷക്കണക്കിന് ജനത്തിക്കൊണ് കുടിവെള്ളമെത്തുന്നത് അത് സമയബന്ധിതമായി പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് ഞാനും സർക്കാരും. തുടർന്ന് മന്ത്രി തിക്കോലിൻ്റെ മാതൃക നൽകിയപ്പോൾ 159 കുടുംബ അംഗങ്ങൾ ആ താക്കോലിൽ പിടിച്ചതും വ്യത്യസ്ത അനുഭവമായി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു.
ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൽ, ജോസ് ടോം, ജോയി കുഴിപ്പാല, ജോസ് പാറേക്കാട്ട്, ജോസ് ചെമ്പകശേരി, ജെസി ജോർജ്, ഇന്ദു പ്രകാശ്, ബിജു ടി.വി, പുന്നൂസ് പോൾ, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, വിഷ്ണു പി.വി, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്ബ്, ബിജു ശശികുമാർ, എബ്രാഹം മാപ്പിളകുന്നേൽ, ബിനോയി നരിതൂക്കിൽ, ജിനു വട്ടപ്പള്ളിൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.