തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം പുരയിട കൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് വളങ്ങൾ വിതരണം ചെയ്തു.

എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ഡോളാമൈറ്റ് എന്നീ വളങ്ങളാണ്കർഷകരായ 244 ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് വളങ്ങളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.
