Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും  മുന്‍ എം.പി തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. 
സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ വിമുക്ത പ്രതിഞ്ജ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ ചൊല്ലികൊടുത്തു. 
ആശംസകള്‍ അര്‍പ്പിച്ച്  തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, ബ്ലോക്ക്മെമ്പര്‍മാരായ, ജെറ്റോജോസ്, ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, 
മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ് പാണ്ടിക്കാട്ട്, തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ജോസഫ്, മെമ്പര്‍മാരായ അലക്സ് റ്റി ജോസഫ്, ഡെന്‍സി ബിജു, ജോയിന്റ് ബി.ഡി.ഒ സാം ഐസക്, മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ്, എ.ച്ച്.എം.സി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു