Hot Posts

6/recent/ticker-posts

ഹരിതാരവം കോഴാ ഫാം ഫെസ്റ്റ് 2K25: സെപ്റ്റംബർ 27 മുതൽ 30 വരെ

കോട്ടയം: സംസ്ഥാന വിത്തുൽപാദന കേന്ദ്രവും ജില്ലാ കൃഷിത്തോട്ടം കോഴയും ഒന്നു ചേർന്ന് കോഴാ എന്ന ഗ്രാമത്തിൽ കാർഷിക വിജ്ഞാന, വിനോദ, വിപണന മേഖലകൾ ആളുകൾക്ക് അനുഭവവേദ്യ മാക്കുന്നതിലേക്കായി, കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്തുല്പാദന കേന്ദ്രം, പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രം എന്നിവിടങ്ങളിലെ സവിശേഷതകളും, നേട്ടങ്ങളും, സാധ്യതകളും ഏവരും മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതാരവം 2k25 എന്ന പേരിൽ കോഴാ ഫാംഫെസ്റ്റ് സെപ്റ്റംബർ 27 മുതൽ 30 വരെ വരെ സംഘടിപ്പിക്കുന്നു.
കാർഷികാനുബന്ധ പ്രദർശന വിപണന സ്റ്റാളുകൾ, സാംസ് കാരിക ഘോഷയാത്ര, സമ്മേളനം, സൗഹൃദ സംഗമങ്ങൾ, ഭക്ഷ്യമേള, കലാസന്ധ്യ, നെൽകൃഷിയിലെ അനുഭവപരിചയം, പെറ്റ് ഷോ, അക്വേറി യം, ഫൺ ഗയിംസ്, ലക്കി ഡ്രോ, സെൽഫി പോയിന്റുകൾ തുടങ്ങിയവ സന്ദർശകർക്കായി ഫെസ്റ്റിൽ ഉണ്ടായിരിക്കും.
കർഷകർക്കും, വിദ്യാർത്ഥികൾക്കും ഉള്ള ക്വിസ്, നാടൻപാട്ട്, ഉപന്യാസരചന, പെൻസിൽ ഡ്രോയിംഗ്, MUD GAMES (Mud football, Mud race) തുടങ്ങിയ മത്സരങ്ങളും, നെൽകൃഷി, തെങ്ങ് കൃഷി, ശാസ്ത്രീയ പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിലുള്ള സെമിനാറുകൾ, കുട്ടി കർഷ കരുടെ സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി - ജീവനക്കാരുടെ സംഗമം, കലാവിരുന്നുകൾ മുതലായ വൈവിധ്യമാർന്ന പരിപാടികളും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു.


കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും - കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം സെപ്റ്റംബർ 27 ന് സഹകരണ രജിസ്ട്രേഷൻ -ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും. സമാപന സമ്മേളനം ഉദ്ഘാടനം സെപ്റ്റംബർ 30 ന് കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.


എല്ലാ ദിവസവും കാർഷികയന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്, സൗജന്യ മണ്ണ് പരിശോധന, കൃഷി വകുപ്പിന്റെ അഗ്രോക്ലിനിക് - ഓൺലൈൻ സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കും. മത്സരങ്ങൾ ബ്ലോക്ക് തല വിജയികൾക്കും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്‌തവർക്കും മാത്രമായിരിക്കും. നെൽ കൃഷി നേരിട്ടറിയൽ, നെൽപ്പാട സന്ദർശനം രാവിലെ 10 മുതൽ 5 വരെ സ്റ്റേറ്റ് സീഡ് ഫാം കോഴയിൽ നാല് ദിവസവും ഉണ്ടായിരിക്കും.
വേദികൾ: ജില്ലാ കൃഷിത്തോട്ടം കോഴാ - DAF, സംസ്ഥാന വിത്തുൽപാദന കേന്ദ്രം കോഴാ - SSF, പ്രാദേശിക കാർഷിക സാങ്കേതിക പരിശീലന കേന്ദ്രം കോഴാ - RATTC, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം കോഴാ.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു