വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ നിർവഹിക്കും. കൂട്ടായ്മ പ്രസിഡൻ്റ് ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അസിസ്റ്റൻറ് വികാരി ഫാ. ജോസഫ് മഠത്തിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
പിതൃവേദി പ്രസിഡൻ്റ് സജിനാഗമറ്റത്തിൽ, എ.കെ.സി.സി സെക്രട്ടറി റോബേഴ്സ് ഉറുമ്പിൽ, കൂട്ടായ്മാ സെക്രട്ടറി പ്രിൻസ് മണിയങ്ങാട്ട്, മുൻ പ്രസിഡൻ്റ് സണ്ണി ആരുച്ചേരിൽ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനമദ്ധ്യേ മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സ്കിറ്റ്, ആക്ഷൻ സോങ്ങ്, ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.