അന്തിനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കരൂർ പഞ്ചായത്തിലെ അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിന് പ്രവേശന കവാടവും, സംരക്ഷണഭിത്തിയും നിർമ്മാണം ആരംഭിച്ചു.

10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന ഗവൺമെൻറ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും നാളുകൾക്കകം പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ആരംഭിക്കും.
പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

