പാലാ: രണ്ടാഴ്ച നീണ്ടു നിന്ന പാലാ നഗരസഭയുടെ സ്വഛോത്സവം പരിപാടികളുടെ സമാപനം പാലാ മരിയ സദനത്തിൽ രംഗോലി ആഘോഷിച്ച് നടത്തപ്പെട്ടു. കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

നഗരസഭ ക്ലിൻസിററി മനേജർ അറ്റ്ലി പി ജോൺ സ്വാഗതം ആശംസിച്ചു. മരിയ സദനം അഡ്മിനിസ്ട്രേട്ടർ നിഖിൽ സെബാസ്റ്റ്യൻ, കെയർ ഹോം കോഡിനേറ്റർ അലീന സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ രൻജിത്ത് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭയുടെ നൂറോളം പ്രദേശങ്ങളിൽ ക്ലിനിഗും, ശുചിത്വവിഷയവുമായി ബദ്ധപ്പെട്ട ചിത്രരചന മത്സരവും, കുട്ടിയളുടെയും മുതിർന്നവരുടെയും വിവിദ പരിപാടികളും നടന്നു.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ഏകീകരിപ്പിച്ചു കൊണ്ട് പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന പരിപാടികൾ സംഘടിപ്പിച്ചു.
പാലാ മരിയ സദനത്തിൽ സംഘടിപ്പിച്ച രംഗോലി വ്യത്യസ്ത അനുഭവമായിരുന്നു. നഗരസഭ ചെയർമാൻ മെഴുകുതിരി കത്തിച്ച് നൽകിയാണ് ഉദ്ഘാടനം ചെയ്തത്. മൺചിരാതുകൾ കത്തിച്ച് സ്വച്ചോത്സവത്തിൻ്റെ കലാരൂപം തീർത്തു.