അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
പാലാ പൊന്‍കുന്നം റോഡില്‍ പൈകക്കുസമീപമാണ് തമിഴ്‌നാട്ടില്‍നിന്നും വന്ന അയ്യപ്പന്‍മാരുടെ ബസും കര്‍ണാടകയില്‍ നിന്നും വന്ന അയ്യപ്പന്‍മാരുടെ ക്വാളിസ് വാനും തമ്മില്‍ കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. ശബരിമലയില്‍ നിന്നും മടങ്ങുകയായിരുന്ന ക്വാളിസ് വാന്‍, നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു പാലായില്‍ നിന്നും പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു,
![]() | |