Hot Posts

6/recent/ticker-posts

ചൈനയോട് 190 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുംബൈ സ്വദേശി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ


മുംബൈ: ചൈനയോട് 190 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  മുംബൈ സ്വദേശി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ
കൊറോണ വ്യാപനത്തിന്റെ കാരണക്കാരായ ചൈനയോട് 190 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ആഷിഷ് സൊഹാനി എന്ന മുംബൈ ഹൈകോടതി അഭിഭാഷകൻ. ആഗോളതലത്തിൽ ഏകദേശം ഒന്നാരലക്ഷത്തോളം ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ചൈനയ്ക്കെതിരെ 33 പേജുകളുള്ള അപേക്ഷയാണ് ആഷിഷ് സൊഹാനി സമർപ്പിച്ചിരിക്കുന്നത്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ചൈനയിലെ വെറ്റ മാർക്കറ്റിൽ നിന്നല്ല, മറിച്ച് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് പുറത്ത് കടന്നതെന്ന വാർത്ത കഴിഞ്ഞ ദിവസം അമേരിക്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.ഇതിന് പിന്നാലെയാണ് മുംബൈ സ്വദേശിയായ അഭിഭാഷകൻ പരാതിയുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചത്.ആഷിഷ് സൊഹാനിയുടെ ഇ-പെറ്റിഷൻ പരിഗണിക്കുമെന്നും തീരുമാനം എത്രയും വേഗം അറിയിക്കുമെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി സൊഹാനിയുടെ പരാതി കൈപ്പറ്റിയ ശേഷം മറുപടി നൽകി. ചൈനക്കെതിരെ സുപ്രീംകോടതിയിലും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (യുഡിഎച്ച്ആർ) ആർട്ടിക്കിൾ 25 (1) ചൈന ലംഘിച്ചു എന്നും അദ്ദേഹം പരാമർശിക്കുന്നു. ആർട്ടിക്കിളിൽ പരാമർശിക്കുന്നത്: " Everyone has the right to a standard of living adequate for the health and well-being of himself and of his family"  .WHO ന്റെ കീഴിലുള്ള IHR(International Health Regulations) ന്റെ 2,3,5,6,7,8 & 9 ആർട്ടിക്കിളുകളും ചൈന ലംഘിച്ചതായി അദ്ദേഹം പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ചൈനക്ക് പുറമെ ആ രാജ്യത്തിന്റെ ഹെൽത്ത് കമ്മീഷൻ, Hubei പ്രൊവിഷണൽ ഗവണ്മെന്റ്,  വുഹാൻ മുനിസിപ്പൽ ഗവണ്മെന്റ് എന്നിവയ്ക്കെതിരെയും 'മനുഷ്യത്വത്തിനു എതിരെയുള്ള അക്രമം' എന്ന പേരിൽ പരാതി നൽകിയിരിക്കുകയാണ് ആഷിഷ് സൊഹാനി.

ലോകരാജ്യങ്ങളെല്ലാം തന്നെ കോറോണയ്ക്കെതിരെയുള്ള പോരാടുന്ന ഈ സാഹചര്യത്തിൽ ഇന്ത്യക്കും നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതിനാൽ ചൈന 190 ലക്ഷം കോടി ഇന്ത്യക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് ആഷിഷ് സൊഹാനി പരാതിയിൽ ആവശ്യപ്പെടുന്നത്. വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് ചൈന വാദിച്ചിരുന്നത് . എന്നാൽ കൊറോണ വൈറസ് ബാധ  ലോകം മുഴുവൻ വ്യാപിച്ചതിന് ശേഷം മാത്രമാണ് മാർക്കറ്റുകൾ അടക്കുന്നതുൾപ്പെടെയുള്ള നടപടികൾ ചൈന സ്വീകരിച്ചത്. ഒട്ടും ശുചിത്വം ഇല്ലാതെയാണ് ചൈനയിലെ വെറ്റ് മാർക്കറ്റുകൾ പ്രവർത്തിച്ചിരുന്നതെന്നും അഭിഭാഷകൻ ആഷിഷ് സൊഹാനി തന്റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ