Hot Posts

6/recent/ticker-posts

കൊറോണ വൈറസ് വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായത്! ആരോപണവുമായി നൊബേല്‍ ജേതാവ്


പാരിസ്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ  ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നാരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്.

ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടെയാണ്  ചൈനയുടെ  ലബോറട്ടറിയില്‍ നിന്നും  കൊറോണ വൈറസ് പുറത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും എച്ച്‌.ഐ.വി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ലുക് ആരോപിച്ചു. അങ്ങനെയാണെങ്കിൽ  ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊറോണ ചൈനയുടെ നിർമിതിയിൽ ഒന്നാണെന് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപണങ്ങൾ  ഉയർത്തിയിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നു ചൈന വ്യക്തമാക്കി.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ