വാഷിങ്ടണ്‍: കോവിഡ് 19 നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് വീണ്ടും ലോകബാങ്കിന്റെ സഹായം. 100 കോടി ഡോളറാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ മേഖലയുടെ വികസനത്തിനുമാണ് ഈ തുക.
നൂറു കോടിയില്‍ 55 കോടി ഡോളര്‍ ഐ.ഡി.എ.(ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അസോസിയേഷന്‍)യില്‍ നിന്നും 20 കോടി ഡോളര്‍ ഐ.ബി.ആര്‍.ഡി.(ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവല്പമെന്റ്)യില്‍ നിന്നുമാണ് നല്‍കുക. ബാക്കിയുള്ള 250 ദശലക്ഷം ഡോളര്‍ 2020 ജൂണ്‍ 30ന് ശേഷം നല്‍കും. 18.5 വര്‍ഷമാണ് കാലാവധി.
ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞ മാസം ലോകബാങ്ക് നൂറു കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോവിഡ് പ്രതിരോധത്തിന് ലോകബാങ്ക് ഇന്ത്യക്കു ഇതുവരെ നല്‍കിയ ആകെ സഹായം 200 കോടി ഡോളറായി.