മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 25.16 പോയന്റ് താഴ്ന്ന് 31097.73ലും നിഫ്റ്റി 5.90 പോയന്റ് നഷ്ടത്തില്‍ 9136.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എംആന്റ്എം, സീ എന്റര്‍ടെയ്ന്‍മെന്റ്, ആക്സിസ് ബാങ്ക്, യുപിഎല്‍, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 1208 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികള്‍ക്ക് മാറ്റമില്ല.
വേദാന്ത, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
