തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ 5ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ 1 നാണ് മണ്‍സൂണ്‍ കേരളത്തില്‍ ആരംഭിക്കുക. അതേസമയം, ഇത്തവണ കേരളത്തില്‍ കാലവര്‍ഷം നേരത്തെയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റിന്റെ പ്രവചനം.
മേയ് അവസാനം തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സ്‌കൈമെറ്റിന്റെ അനുമാനം, ഇതുപ്രകാരം മേയ് 28 ന് കാലവര്‍ഷം തുടങ്ങും. ഇതില്‍ രണ്ടു ദിവസത്തെ ഏറ്റക്കുറച്ചിലുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അത് ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ പറയുന്നു. 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിലും മഴ ലഭിക്കും. കേരളത്തില്‍ കാലവര്‍ഷം ലഭിക്കുന്നതുമായി ഇതിനു ബന്ധമില്ലെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു.