കല്‍പറ്റ: കോവിഡ് സ്ഥിരീകരിച്ച വയനാട്ടിലെ പോലീസ് ഉദ്യോഗസ്ഥന്‍ കോട്ടയത്തെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. ഇതോടെ വയല സ്വദേശിയായ ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ് ബന്ധു.
കഴിഞ്ഞ ദിവസമാണ് വയനാട് മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 പേരുടെ സാമ്പിളില്‍ നിന്നാണ് 3 പേര്‍ക്ക് രോഗം കണ്ടെത്തിയത്. മെയ് 2ന് ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗബാധയുണ്ടായത്. യുവാവ് ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലാത്തതിനാല്‍ റൂട്ട്മാപ്പ് ഇപ്പോഴും പൂര്‍ണ്ണമായി തയ്യാറാക്കിയിട്ടില്ല.
എസ്പിയും ഡി.വൈ.എസ്പിയും അടക്കമുള്ള പോലീസുകാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.