താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ പൊതുവേ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. മലയാളസിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി സൂപ്പര്‍ പദവി നായക പദവിയിലേക്ക് എത്തിയ രണ്ടു പേരാണ് ജയറാമും സുരേഷ് ഗോപിയും. സഹപ്രവര്‍ത്തകര്‍ മാത്രമല്ല ഇരുവരും അടുത്ത കുടുംബസുഹൃത്തുക്കളും ആണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി്ത്ത് ജയറാം കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ്. പാര്‍വ്വതിയുടെ യഥാര്‍ത്ഥ പേര് അശ്വതി എന്നായിരുന്നു. സിനിമയില്‍ വന്ന ശേഷമാണ് പാര്‍വതി എന്ന പേരിലേക്ക് മാറ്റിയത്. അശ്വതി തനിക്ക് പിറക്കാതെ പോയ സഹോദരിയാണ് എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. തനിക്ക് വിവാഹം ആലോചിച്ച സമയത്ത് പാര്‍വതിയാണ് രാധികയെ ആദ്യം പരിചയപ്പെടുന്നത്. തനിക്ക് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി എങ്ങനെയാണെന്ന് പാര്‍വതിക്ക് നന്നായി അറിയാമെന്നും അവര്‍ തമ്മില്‍ ഒരു നാത്തൂന്‍ ബന്ധമാണുള്ളതെന്നും സുരേഷ് ഗോപി തുറന്നു പറഞ്ഞു.
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍സുരേഷ് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. ജയറാമിനെ മകന്‍ കാളിദാസും സിനിമയില്‍ തിളങ്ങി കഴിഞ്ഞു. മകള്‍ മാളവിക മോഡലിംഗ് രംഗത്തുംകഴിവ് തെളിയിച്ചു. ഏറെ കാലത്തെ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി അഭിനയിച്ച ചിത്രം ആണ് വരനെ ആവശ്യമുണ്ട്. ചിത്രത്തില്‍ ശോഭനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.