ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ മദ്യവില്‍പന ശാലകള്‍ അടക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ലോക്ഡൗണ്‍ കഴിയുന്നതു വരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറാണ് അപ്പീല്‍ നല്‍കിയത്. വിഡിയോ കോണ്‍ഫറന്‍സ് വഴി ജസ്റ്റിസ് എല്‍.നാഗേശ്വര, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മേയ് 7 മുതല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മദ്യശാലകള്‍ തുറക്കാനായിരുന്നു ധാരണ. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും തിരക്ക് നിയന്ത്രണാതീതമാകുന്നതായും നിരീക്ഷിച്ചായിരുന്നു കോടതി ഇടപെടല്‍. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.