Hot Posts

6/recent/ticker-posts

നയന്‍താര മതം മാറിയോ !!! വിവാഹം അടുത്ത് തന്നെയെന്ന് സൂചന


തെന്നിന്ത്യയുടെ താരസുന്ദരി നയന്‍താര മതം മാറിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരവും വിഘ്‌നേഷും അടുപ്പത്തിലാണെന്ന് കോളിവുഡ് മുഴുവന്‍ അറിയാം , ക്രിസ്ത്യാനിയായ നയന്‍താര വിഘേനേഷിനെ വിവാഹം ചെയ്യാന്‍ മതം മാറുകയാണ് എന്നാണ് പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍.

താരങ്ങള്‍ ഇരുവരും ഒരുമിച്ച് അടുത്തിടെ ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. പക്ഷെ വിവാഹം എപ്പോഴാണെന്ന് മാത്രം പുറത്ത് വിട്ടിട്ടില്ല. പുറത്ത് വന്നിരിക്കുന്ന പുതിയ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ ആരാധകര്‍ വളരെ ആകാഷയിലാണ്.



മാതൃ ദിനത്തില്‍ ഒന്നിലധികം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച് കൊണ്ടാണ് വിഘ്നേഷ് ശിവന്‍ ആശംസകളുമായി രംഗത്തെത്തിയത്. പക്ഷേ ചിത്രങ്ങളില്‍ നയന്‍താരയ്ക്ക് മാത്രമായി നല്‍കിയ പ്രത്യേകതയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശത്തുനിന്ന് താരം ഒരു കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രമായിരുന്നു വിഘ്നേഷ് പോസ്റ്റ് ചെയ്തത്.ചിത്രത്തിന് വിദേശ നല്‍കിയ കുറിപ്പാണ് ശ്രദ്ധേയം. ഇപ്പോള്‍ ഒരു കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്നതും ഭാവിയിലെ എന്റെ കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന ആള്‍ക്ക് മാതൃദിന ആശംസകള്‍ എന്നായിരുന്നു താരം കുറിച്ചത്.2020 ല്‍ വിവാഹം ഉണ്ടെന്ന് ആദ്യം സൂചന നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. വിഘ്നേഷിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് നയന്‍താരയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്.




Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു