Hot Posts

6/recent/ticker-posts

റാണ ദഗുബാട്ടിയുടെ വിവാഹ തീയതി പുറത്തുവിട്ട് താരവും കുടുംബാംങ്ങഗങ്ങളും


ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് റാണ ദഗുബാട്ടി.  താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനായിരിക്കും റാണയും മിഹീഖയും തമ്മിലുള്ള വിവാഹം. വിവാഹ തീയതി പുറത്തുവിട്ടത് റാണയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ദഗുബാട്ടിയാണ് . അടുത്ത കുടുംബാംങ്ങഗങ്ങള്‍ മാത്രമായിരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളുമുണ്ടാകും.  റാണ തന്റെ പ്രണയിനിയെ  പ്രേക്ഷര്‍ക്ക് പരിചയപ്പെടുത്തിയത് അടുത്തിടെയാണ്.

മഹീഖയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയും ബിസിനനസുകാരിയുമായ മിഹീഖ ബജാജാണ് റാണയുടെ വധു. അവള്‍ യെസ് പറഞ്ഞു വെന്ന അടിക്കുറിപ്പോടെയായിരുന്നു റാണ താന്‍ വിവാഹതിനാകാന്‍ പോവുകയാണെന്ന വിവരം പുറത്ത് വിട്ടത്. അതുവരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എല്ലാം.

പിന്നാലെ ഇരുവരുടെയും പ്രീ എന്‍?ഗേജ്‌മെന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ ഹൈദരാബാദില്‍ വച്ചാണ് നടന്നത്.വിവാഹത്തെക്കുറിച്ച് റാണ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ മിഹീഖ ആദ്യം ഞെട്ടിപ്പോയി. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം.  എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു… അത്ര തന്നെ റാണ പറഞ്ഞു.

'മിഹിഖയെ പരിചയപ്പെട്ടപ്പോള്‍ അവളുമായി ഒന്നിച്ച് ദീര്‍ഘകാലം ചെലവഴിക്കാന്‍ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോള്‍ എല്ലാം നല്ല രീതിയില്‍ സംഭവിക്കും. ഞാന്‍ ഒഴുക്കിനൊപ്പം പോവുകയായിരുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് റാണ പറഞ്ഞത്. മിഹീഖ ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജ്വല്ലറി  ഡിസൈനറുമായ ബണ്ടി ബജാജിന്റെയും മകളാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദം നേടിയ മിഹീഖ ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടസ് ആന്റ് സയന്‍സില്‍  നിന്നാണ്.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു