Hot Posts

6/recent/ticker-posts

വന്‍ ഗുണങ്ങളോടു കൂടിയ വന്‍പയര്‍...



തോരനായും മെഴുക്ക് പുരട്ടിയായും നമ്മുടെ മുന്‍പില്‍ എത്തുന്ന വന്‍പയര്‍ ഒരു കരുതല്‍ ധാന്യം എന്നതിലുപരി ആരോഗ്യഗുണങ്ങളുടെ ഒരു കലവറയാണെന്ന് എത്രപേര്‍ക്ക് അറിയാം? കിഡ്‌നിയുടെ ആകൃതിയുള്ളതിനാല്‍ കിഡ്‌നി ബീന്‍ എന്നാണ് ഇംഗ്ലിഷില്‍ പറയുന്നത്. ചുവപ്പ്, ചന്ദനനിറം, കറുപ്പ് തുടങ്ങിയ നിറങ്ങളില്‍ വന്‍പയര്‍ ലഭ്യമാണ്. പ്രോട്ടീന്റെ കലവറയാണ് വന്‍പയര്‍. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരം വയ്ക്കാവുന്ന ഒന്നാണിത്. 100 ഗ്രാം വന്‍പയറില്‍ 24 ഗ്രാം പ്രോട്ടീനുണ്ട്. ഫോളിക് ആസിഡ്, കാല്‍സ്യം, അന്നജം, നാരുകള്‍ എന്നിവയും ധാരാളമായുണ്ട്. 

ഭക്ഷ്യനാരുകള്‍ വന്‍പയറില്‍ ധാരാളമുണ്ട്. കുറച്ചു കഴിച്ചാല്‍ത്തന്നെ വയര്‍ നിറഞ്ഞുവെന്നു തോന്നിപ്പിക്കും. കൊഴുപ്പും കാലറിയും കുറഞ്ഞതായതു കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും വന്‍പയര്‍ സഹായിക്കുന്നു.
പൊട്ടാസ്യം, മഗ്‌നീഷ്യം, സോല്യുബിള്‍ ഫൈബര്‍, പ്രോട്ടീന്‍ ഇവയുള്ളതിനാല്‍ രക്താതിമര്‍ദം കുറയുന്നു. ഇവയെല്ലാം രക്തസമ്മര്‍ദം സാദാരണ നിലയിലാക്കി നിര്‍ത്താനും സഹായിക്കുന്നു. പൊട്ടാസ്യവും മഗ്‌നീഷ്യവും ഹൃദയധമനികളെയും രക്തക്കുഴലുകളെയും വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്നു.

ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡേറ്റീവ് ഗുണങ്ങള്‍ വന്‍പയറിലുണ്ട്. ഇതിലടങ്ങിയ മാംഗനീസ് ആണ് ഈ ഗുണങ്ങള്‍ നല്‍കുന്നത്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാംഗനീസ് സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജമേകാനും വന്‍പയര്‍ സഹായിക്കും. ഇതിലുള്ള മാംഗനീസ്, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഉണര്‍വ്വും ഉന്‍മേഷവും നല്‍കുന്നു.



ജീവകം ബി1 വന്‍പയറില്‍ ധാരാളമായുണ്ട്. ഇത് ബൗദ്ധികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഓര്‍മശക്തി, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും മറവിരോഗം, അല്‍ഷിമേഴ്‌സ് ഇവ വരാതെ തടയാനും സഹായിക്കുന്നു. അസെറ്റൈല്‍കൊളൈന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ജീവകം ബി1 സഹായിക്കുന്നതു വഴിയാണ് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്. 

പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണു വന്‍പയര്‍. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ ശരീരത്തിലെ ഷുഗറിന്റെ അളവു നിയന്ത്രിച്ചു നിര്‍ത്തുന്നു. പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വന്‍പയര്‍ സഹായിക്കും. അന്നജവും ഭക്ഷ്യധാന്യങ്ങളും കൂടുതലുള്ള വന്‍പയര്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റുന്നു. മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വന്‍പയര്‍. ഇതിലുള്ള നാരുകളാണ് മലബന്ധം എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.  നിരോക്‌സീകാരികള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. 

ചര്‍മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ അകറ്റാനും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ നിരോക്‌സീകാരികള്‍ കോശങ്ങളുടെ പ്രായമാകല്‍ സാവധാനത്തിലാക്കുന്നതാണു കാരണം. മലാശയ അര്‍ബുദം തടയാനും വന്‍പയര്‍ സഹായിക്കും. വന്‍പയറിലെ മാംഗനീസ്, കാല്‍സ്യം ഇവ എല്ലുകളെ ശക്തിപ്പെടുത്തി ഒസ്റ്റിയോപൊറോസിസ് തടയുന്നു. 
വന്‍പയറിലെ ഫോളേറ്റുകള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. 


വന്‍പയറിലെ മഗ്‌നീഷ്യം മൈഗ്രേന്‍ തടയുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. ജീവകം ബി 6 കലകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മുടികൊഴിച്ചില്‍ തടയാനും ഉത്തമം. തിമിരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍  വന്‍പയറിലെ ജീവകം ബി3ക്കു കഴിയും.വന്‍പയറിലടങ്ങിയ കോപ്പര്‍ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതത്തിന് ആശ്വാസമേകുന്നു.
ഇതിലുള്ള മഗ്‌നീഷ്യം ശ്വാസകോശത്തിന് ആരോഗ്യമേകുന്നു. ആസ്മയെ പ്രതിരോധിക്കുന്നു.

വായുകോപം ഭയന്നാണ് പലരും വന്‍പയര്‍ കഴിക്കാന്‍ മടിക്കുന്നത്. ഇതകറ്റാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എട്ടോ പത്തോ മണിക്കൂറെങ്കിലും വന്‍പയര്‍ കുതിര്‍ക്കണം. നന്നായി വേവിക്കാന്‍ ശ്രദ്ധിക്കണം. വന്‍പയറിനൊപ്പം ധാരാളം വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ്ട്രബിളിനെ പേടിക്കുകയേ വേണ്ട. മുളപ്പിച്ചും വന്‍പയര്‍ ഉപയോഗിക്കാം.

വന്‍പയര്‍ തോരന്‍...ആവശ്യമായ സാധനങ്ങള്‍:


വന്‍പയര്‍ - 1 കപ്പ്  (6 8 മണിക്കൂറ് കുതിര്‍ത്തത്)
തേങ്ങ ചിരണ്ടിയത് - കാല്‍ കപ്പ്
പച്ചമുളക് - 4
വെളുത്തുള്ളി  - 2, 3
ചുവന്നുളളി / ചെറിയ ഉള്ളി-  3
മഞ്ഞള്‍ പൊടി  - അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്  -ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വെളിച്ചെണ്ണ  - 1 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക്-  2

ഉണ്ടാക്കുന്ന രീതി

കുക്കറില്‍ വെള്ളം,  മഞ്ഞള്‍ പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് വന്‍പയര്‍ വേവിച്ചെടുക്കുക.( 3 വിസില്‍ മതിയാകും.) കൂടുതലുള്ള വെള്ളം വേറൊരു പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. ഒത്തിരി വെന്തു ഉടഞ്ഞു പോകരുത്. തേങ്ങ,പച്ചമുളക്,വെളുത്തുള്ളി,ചുവന്നുളളി, മഞ്ഞള്‍ പൊടി എന്നിവ മിക്‌സിയില്‍ ഒന്ന് കറക്കിയെടുക്കുക.( ഒട്ടും വെള്ളം ചേര്‍ക്കരുത്.തേങ്ങ ഒന്ന് ചതഞ്ഞാല്‍ മാത്രം മതി,അരഞ്ഞു പോകരുത്)

ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിഞ്ഞാല്‍ കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുക. 1 മിനുട്ട് ഇളക്കിയതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന വന്‍പയറും തേങ്ങയും ചേര്‍ത്ത് 3-4 മിനുട്ട് മൂടി വയ്ക്കുക. തേങ്ങയുടെ പച്ച ടേസ്റ്റ് മാറി കഴിഞ്ഞാല്‍ നന്നായി ഇളക്കി യോജിപ്പിച്ചു 1-2 മിനുട്ട് മൂടി വച്ചതിന് ശേഷം വാങ്ങി വയ്ക്കാം .








Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു