Hot Posts

6/recent/ticker-posts

വാഹനാപകടം: ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവറും അപകടത്തില്‍ മരിച്ചു - BMTV




കൊച്ചി: മരട് ന്യൂക്ലിയസ് മാളിനു സമീപം കാർ ചരക്കു ലോറിയിൽ ഇടിച്ചു കയറി അപകടമുണ്ടായതിനെ തുർന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി ജോമോളാണ് (43) മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻ സാൻഗി(45)യെ ഗുരുതരമായി പരുക്കേറ്റ നിലയിൽ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടപോയ ഓട്ടോ ഡ്രൈവർ മടങ്ങിവരും വഴി മറ്റൊരു അപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടിൽ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവർ. സാൻഗിയെ ആശുപത്രിയിലാക്കി തിരിച്ച് മടങ്ങുമ്പോൾ മരട് ജംക്‌ഷൻ കഴിഞ്ഞതിനു പിന്നാലെ ഒട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് തമ്പി മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് ഇടയാക്കിയത് എന്നു സംശയിക്കുന്നു.


തൃശൂർ സ്വദേശികളായ യുവാവും യുവതിയും കുണ്ടന്നൂരിൽ നിന്നു ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലേക്കു പോകും വഴി രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. യുവതിയുടെ മൃതദേഹം മരടിലുള്ള സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ