Hot Posts

6/recent/ticker-posts

വൈറല്‍ വ്‌ളോഗര്‍മാര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി - BMTV




ഹിറ്റായ  വില്ലേജ് കുക്കിങ്  യുട്യൂബ് ചാനലിന്റെ വിഡിയോയുടെ ഭാഗമായി കൂൺ ബിരിയാണി രുചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വില്ലേജ് കുക്കിങ് ചാനൽ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുൽ ഗാന്ധിയെത്തുന്നത്.വ്‌ളോഗര്‍മാര്‍ക്കൊപ്പമെത്തിയ രാഹുല്‍ സവാളയും തൈരും ചേര്‍ത്ത് സാലഡ് തയ്യാറാക്കി.സവാളയും തൈരും ഉൾപ്പെടെ ആവശ്യമായ സാധനങ്ങൾ വിഡിയോയിൽ രാഹുൽ പരിചയപ്പെടുത്തുന്നുണ്ട്.വ്‌ളോഗര്‍മാര്‍ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുല്‍ പാചകം ചെയ്യുന്നത്. 


പിന്നീട് ചാനൽ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ ഉറപ്പുനൽകി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുൽ പറഞ്ഞു– നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുൽ പറ‍ഞ്ഞു.



Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ