Hot Posts

6/recent/ticker-posts

സ്മിജയെ തേടി​ പദ്മയെത്തി, 25 ലക്ഷത്തിന്റെ ടി​ക്കറ്റ് ഏറ്റുവാങ്ങി!


കോലഞ്ചേരി: 25 ലക്ഷം രൂപയുടെ കേരളലോട്ടറി​ സമ്മർ ബമ്പർ രണ്ടാം സമ്മാനത്തിന് അർഹയായ ചെന്നൈ സ്വദേശിനി​ സുബ്ബറാവു പദ്മം ഇന്നലെ ഉച്ചയോടെ ആലുവയി​ലെത്തി​ ലോട്ടറി​ ഏജന്റ് സ്മി​ജയെ കണ്ടു. സമ്മാനമടിച്ച ടി​ക്കറ്റ് സ്മിജ സന്തോഷപൂർവം പദ്മത്തെ ഏൽപ്പിച്ചു.



ബാങ്ക് അക്കൗണ്ടി​ലേക്ക് പണം നൽകി​ വാങ്ങി​യ ടി​ക്കറ്റി​ന് സമ്മാനം ലഭി​ച്ച വി​വരം സ്മി​ജ തന്നെയാണ് കഴിഞ്ഞ ദിവസം പദ്മയെ അറി​യി​ച്ചത്. ചെന്നൈയിൽ നിന്ന് വിമാനത്തിലെത്തിയ പദ്മം ഇന്നലെ തന്നെ ഐ.സി.ഐ.സി.ഐ ബാങ്ക് ആലുവ ശാഖയിൽ ടിക്കറ്റ് ഏൽപ്പിച്ചു.


കഴിഞ്ഞ വർഷത്തെ സമ്മർ ബമ്പറിന്റെ ആറ് കോടി രൂപ സ്മിജ കീഴ്മാട് സ്വദേശി ചന്ദ്രന് കടംകൊടുത്ത ടിക്കറ്റിനായിരുന്നു. നറുക്കെടുപ്പു ദിവസം തന്നെ ചന്ദ്രന്റെ വീട്ടിലെത്തി ടി​ക്കറ്റ് കൈമാറി​യതോടെയാണ് സ്മിജ ലോകശ്രദ്ധയാകർഷി​ച്ചത്.കേരളത്തിൽ തീർത്ഥാടനത്തിന് എത്തിയപ്പോഴാണ് വാർത്തകളി​ലൂടെ അറി​ഞ്ഞ് സ്മി​ജയെ പദ്മം പരിചയപ്പെടുന്നത്. തുടർന്ന് ബാങ്ക് വഴി പണം നൽകി പതി​വായി​ ടിക്കറ്റ് വാങ്ങാറുണ്ട്. ടിക്കറ്റ് സ്മിജ തന്നെ സൂക്ഷിക്കും.

ആലുവ ചെമ്പറക്കിയിൽ രാജഗിരി ആശുപത്രിക്ക് സമീപമാണ് സ്മിജയുടെ ലോട്ടറിക്കട. ഗണിതത്തിൽ ബിരുദാനന്തര ബിരുദക്കാരിയാണെങ്കിലും ചെറുപ്പം മുതൽ ലോട്ടറിയോട് കൂട്ടുകൂടി ജീവിച്ച സ്മിജ പി.എസ്.സി പരീക്ഷകൾ വരെ ഉപേക്ഷിച്ചാണ് ലോട്ടറിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. പഠിക്കാൻ പോകുന്ന സമയത്തും പോക്കറ്റ് മണിക്കായി ലോട്ടറി വില്പനയുണ്ടായിരുന്നു. ഭർത്താവ് രാജേശ്വരനും സഹായത്തിന് ഒപ്പമുണ്ട്. പട്ടിമറ്റത്താണ് താമസം.

Reactions

MORE STORIES

അപേക്ഷ ക്ഷണിക്കുന്നു
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം
ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ