പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്ന ദിവസം കേരളത്തിൽ കോണ്‍ഗ്രസ് തകരുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്തെ ജനാധിപത്യാനുഭവം തുടര്‍ഭരണത്തിലൂടെ സാധ്യമായി. ഇത് ജൂണ്‍ മൂന്നിനും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയിലെ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജോസ് കെ മാണി. ഒരുപാട് രോഗികള്‍ എന്നെ വിശ്വസിപ്പിച്ച് അവരുടെ ഹൃദയം ഏല്‍പ്പിച്ചിട്ടുണ്ടെന്നും അതുപോലെ തന്നെ തൃക്കാക്കരയും എന്നില്‍ ഭദ്രമായിരിക്കുമെന്നും ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും പറഞ്ഞു.