പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: കുറ്റില്ലം, കടയം, വെള്ളിയേപ്പള്ളി മേഖലകളിൽ അനുഭവപ്പെട്ടിരുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി ഇടയാറ്റു പാലം നവീകരിക്കാൻ അനുമതി നേടിയ ജോസ് കെ മാണിക്ക് മീനച്ചിൽ തോട് സംരക്ഷണ സമിതി പ്രവർത്തകർ നന്ദി അറിയിച്ചു. വെള്ളപ്പൊക്കത്തെടുടർന്ന് ദുരിതത്തിലായിരുന്ന ജനങ്ങൾക്ക് വേണ്ടി മീനച്ചിൽ തോട് സംരക്ഷണ സമിതി പ്രവർത്തകർ ജോസ് കെ മാണിയെ ജോസ് കെ മാണി എം പി ക്ക് നീവേദനം നൽകിയിരുന്നു.
ഏറ്റവും കൂടുതൽ വെള്ളപൊക്കത്തിന് കാരണമാകുന്ന ഇടയാറ്റ് പാലത്തിന് ജോസ് കെ മാണി എം പി മുഖേന കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ടോക്കൺ അനുവദിച്ചിരുന്നു.
നിവേദക സംഘത്തിൽ കൺവീനർ രൺദീപ് ജി, ഷാജി വില്ലൻകല്ലേൽ ജോയി വണ്ടാനനിക്കൽ, രവി കുമാർ പറമ്പത്തേട്ട്, രവി പെരുബ്രാൽ, സന്തോഷ് ചിറമുഹത്, വിനയകുമാർ മാനസ, റെജി മണിയഞ്ചിറ, സിബി ഓടയ്ക്കൽ, ജോയി പന്തലാനി, സ്‌കറിയ ചാണ്ടി എന്നിവർ ഉണ്ടായിരുന്നു.