പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഓപി ആരംഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഓപിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണി മുതൽ ഈവനിംഗ് ഓപി പ്രവർത്തിക്കും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 ഗ്രാമപഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെയും ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. പ്രഗത്ഭരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഈവനിംഗ് ഓപിയിൽ ലഭ്യമാകും. 2 കോടി രൂപ മുടക്കി ഇടമറുക് ആശുപത്രിയോട് ചേർന്ന് പണിയുന്ന കെട്ടിടം 6 മാസത്തിനകം പൂർത്തിയാകും. ഇതോടെ രോഗികളുടെ കിടത്തിചികിത്സ ആരംഭിക്കും.
70 ലക്ഷം രൂപ മതൽ മുടക്കിൽ ഐസൊലേഷൻ വാർഡിന്റെ പണികളും ഉടൻ തുടങ്ങും. കെട്ടിടം പണി പൂർത്തീകരിച്ചാൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും അത്യാധുനിക സൗകര്യത്തോട് കൂടിയ ചികിത്സ ലഭിക്കും. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സബ്സെന്റർ ആരംഭിക്കുന്നതിനുള്ള നടപടികളും തുടങ്ങി. സെന്റർ നിലവിൽ വരുമ്പോൾ ഏതാണ്ട് 450 ൽ അധികം രോഗനിർണയ പരിശോധനകൾ നടത്താൻ സാധിക്കും.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വി വടക്കൽ, ജെറ്റോ ജോസ്, മറിയാമ്മ ഫെർണാണ്ടസ്, ഡോ.സരള, ജോയ് സക്കറിയ, മേഴ്സി മാത്യു, ശ്രീകല ആർ, ഷൈനി ജോസ്, ബിന്ദു സെബാസ്റ്റ്യൻ, അനുരാഗ്, ബിൻസി ടോമി, ബിജു സോമൻ, ജോസുകുട്ടി ജോസഫ്, അലക്സ് ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.