തൊടുപുഴ∙ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ.ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്നും 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തു.
ഇന്നു രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.