Hot Posts

6/recent/ticker-posts

കുപ്രസിദ്ധ ​​ഗുണ്ടയെ കരുതൽ തടങ്കലിലാക്കി



കുപ്രസിദ്ധ ഗുണ്ടയായ തെള്ളകം വലിയ കാലതടത്തിൽപറമ്പിൽ നാദിർഷ നിഷാദിനെ (22)  കരുതൽ തടങ്കലിൽ അടച്ചു. കാപ്പാ നിയമപ്രകാരമാണ് ഇയാളെ തടങ്കലിലാക്കിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 



ഇയാൾ പാമ്പാടി,ഗാന്ധിനഗർ, ഏറ്റുമാനൂർ, ഇൻഫോപാർക്ക്, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, പിടിച്ചുപറിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുക തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. 



സ്വൈര്യജീവിതത്തിനു തടസം സൃഷ്ടിക്കുന്ന കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ