പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സ്ഥാനമൊഴിയുന്നു. പരിപൂർണ ഏകാന്ത സന്യാസ ജീവിതത്തിലേക്ക് കടക്കാനുള്ള ബിഷപ്പിന്റെ ആഗ്രഹത്തിന്റെ മുന്നോടിയായിട്ടാണ് സ്ഥാനത്യാഗത്തിനുള്ള തീരുമാനം.
ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പരിപൂർണ സന്യാസ ജീവിതം സ്വീകരിക്കുന്ന ആദ്യ ബിഷപ്പാകും മാർ ജേക്കബ് മുരിക്കൻ.
സന്യാസ ജീവിതം നയിക്കാനുളള ആഗ്രഹം ബിഷപ് രണ്ട് വർഷം മുമ്പേ സഭയെ അറിയിച്ചിരുന്നു. സഭയ്ക്ക് വാഗമണ്ണിലോ പീരുമേട്ടിലോ ഉള്ള സ്ഥലത്ത് ഏകാന്ത സന്യാസ ജീവിതം നയിക്കാനാണ് മാർ ജേക്കബ് മുരിക്കന്റെ ആഗ്രഹം.