Hot Posts

6/recent/ticker-posts

പുകപരിശോധനാ നിരക്കുയര്‍ത്തി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു


വാഹനപുക പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറയ്ക്കുകയും ചെയ്ത് അധികൃതർ. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായാണ് കുറച്ചത്. 



ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും.




പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. 


മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.

Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു