Hot Posts

6/recent/ticker-posts

പ്രണയപ്പകയിൽ ജീവനെടുക്കുന്നത് വർദ്ധിക്കുന്നു


പ്രണയപ്പകയിൽ ജീവൻ നഷ്ടമാകുന്ന സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പൊലീസിന്റെ കണക്ക്. പ്രണയം തകർന്നതിനെത്തുടർന്ന് കോട്ടയം ജില്ലയിൽ പത്തുവർഷത്തിനിടെ മൂന്നു കൊലപാതകങ്ങളുണ്ടായി. 


2013 നവംബറിൽ മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് കൊല്ലപ്പെട്ടു. പാമ്പാടി കുന്നേൽപാലത്തിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നു ലെനീഷ് പിന്മാറിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തി. സംഭവത്തിൽ കാമുകി  ശ്രീകല അറസ്റ്റിലായി. 


2017 ഫെബ്രുവരിയിൽ ആർപ്പൂക്കര സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഫിസിയോതെറപ്പി വിദ്യാർഥി ലക്ഷ്മിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. പ്രണയം നിരസിച്ചതായിരുന്നു ആക്രമണത്തിനു കാരണം. ആദർശ് എന്ന യുവാവും ജീവനൊടുക്കിയിരുന്നു.


പാലാ സെന്റ് തോമസ് കോളജ് ക്യാംപസിൽ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി നിഥിനാമോൾ കൊല്ലപ്പെട്ടത് 2017 ഒക്ടോബറിൽ ആയിരുന്നു.
പ്രണയത്തിൽ നിന്ന് പിന്മാറിയതായിരുന്നു ആക്രമണകാരണം. സഹപാഠി അഭിഷേക് അറസ്റ്റിലായി.


ഇക്കഴിഞ്ഞ ദിവസം കറുകച്ചാലിൽ പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ യുവാവ് 17 കാരിയെ കത്രിക ഉപയോ​ഗിച്ച് കുത്തിയിരുന്നു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിക്കാണ് പരിക്കേറ്റത്. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു. 

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍