പാലാ: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് കൂട്ടുപാത സ്വദേശി സിദ്ദീഖാണ് (55) പാലാ പൊലീസിന്റെ പിടിയിലായത്.
വിദേശജോലി റിക്രൂട്ട്മെന്റ് ഏജന്റായ പ്രതി പാലാ സ്വദേശിനിക്ക് ഒമാനില്‍ ടീച്ചര്‍ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിങ് വിസയില്‍ ഒമാനിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍, യുവതി ഒമാനില്‍ എത്തിയതിന് ശേഷം പറഞ്ഞ ജോലി നല്‍കാതെ മറ്റൊരു വീട്ടില്‍ നിര്‍ബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും ചെയ്തു.
നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട യുവതിയെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന്, യുവതിയുടെ അമ്മ പാലാ പൊലീസില്‍ പരാതി നല്കി.