ആലുവയിൽ മാനസികാരോഗ്യ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെയാണ് (46) അറസ്റ്റ് ചെയ്തത്.
സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടി തനിക്കു നേരെയുണ്ടായ അതിക്രമത്തിന്റെ വിവരം സുഹൃത്തിനോടു പറഞ്ഞതോടെയാണ് ബന്ധുക്കൾ അറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും.
പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിനിക്ക് ഇടയ്ക്കിടെ തലചുറ്റലുണ്ടാകുന്നത് മാനസിക സമ്മർദമാണെന്നു പറഞ്ഞ് ബന്ധുക്കളിൽ ഒരാളാണ് ഇയാളുടെ അടുക്കൽ ചികിത്സയ്ക്ക് എത്തിച്ചത്.