Hot Posts

6/recent/ticker-posts

ശീതള പാനീയത്തിൽ ആസിഡ്; 11കാരൻ മരിച്ചു

അശ്വിൻ

നെയ്യാറ്റിൻകര: സഹപാഠി നൽകിയ ശീതള പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരികാവയവങ്ങൾക്കു ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന 6–ാം ക്ലാസ് വിദ്യാർഥി മൂന്നാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. 


കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് മരിച്ചത്. കുട്ടിക്ക് ആരാണ് പാനീയം നൽകിയതെന്നു കണ്ടെത്താനായിട്ടില്ല.


കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തിൽ കഴിഞ്ഞ 24 നാണ് സംഭവം. പരീക്ഷ കഴിഞ്ഞു ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സ്കൂളിലെ ഒരു വിദ്യാർഥി ‘കോള’ എന്ന പേരിൽ പാനീയം കുടിക്കാൻ തന്നുവെന്നാണു കുട്ടിയുടെ മൊഴി. ജ്വരബാധിതനായി അവശനിലയിൽ പിറ്റേന്നു തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഛർദിയും കടുത്ത ശ്വാസംമുട്ടലുമായി 27 ന് അശ്വിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആസിഡ് ഉള്ളിൽ ചെന്നിട്ടുണ്ടെന്നും അന്നനാളത്തിനും കുടലിനുമുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ടെന്നും കണ്ടെത്തിയത്.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്