കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി (15.1O .22) ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകും.350-ൽ പരം പ്രതിനിധികൾ പങ്കെടുക്കും.
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്യും.