മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാംപെയ്ൻ സംഘടിപ്പിച്ചു. പാലാ അഡാർട്ട്, എക്സൈസ് വിഭാഗം, പാലാ റോട്ടറിക്ലബ് എന്നിവയുമായി സഹകരിച്ചാണ് ക്യാംപെയ്ൻ നടത്തിയത്.
പാലാ ബാർ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ മീനച്ചിൽ താലൂക്കിലെ വിവിധ സ്കൂളിലെയും കോളെജുകളിലെയും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. പാലാ കുടുംബകോടതി ജഡ്ജ് ഇ അയ്യൂബ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു.
പാലാ സബ് ജഡ്ജ് എ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ ,പാലാ അഡാർട്ട് പ്രൊജക്ട് ഡിറക്ടർ എൻഎം സെബാസ്റ്റ്യൻ, പാലാ റോട്ടറിക്ലബ് പ്രസിഡന്റ് പി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.