രാജ്യാന്തര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ ഏന്തയാർ ജെ.ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി അവബോധന-പരിശീലന ക്ലാസ്‌സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ നിർവഹിച്ചു.
ദുരന്തസാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പ്രാപ്തമാക്കാൻ സഹായിക്കും വിധമുള്ള പരിശീലനമാണ് നൽകിയത്. കാഞ്ഞിരപ്പള്ളി ഫയർ സ്‌റ്റേഷൻ അസിസ്റ്റന്റ് ഫയർ ഓഫീസർമാരായ ബിനു സെബാസ്റ്റ്യൻ, ടി. ഗോപി, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ജി. വിഷ്ണു, ടി.എസ്. അർജ്ജുൻ, എം. വിഷ്ണു
എന്നിവരുടെ നേതൃത്വത്തിൽ തീപിടുത്തം, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, എന്നിങ്ങനെയുള്ള ദുരന്തങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇത്തരം സാഹചര്യങ്ങളിൽ ഉടനടി സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങളെക്കുറിച്ചും പരിശീലനം നൽകി. 300 പേർ പരിശീലനത്തിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി: ബാബുക്കുട്ടൻ,